Sustainable goals - No Hunger

സുസ്ഥിരവികസനത്തിന്‍റെ ഭാഗമായി( Sustainable goals). ' No Hunger ' ' 'വിശപ്പുരഹിത ജീവിതം' എന്ന ആശയവുമായി ബന്ധപ്പെടുത്തി മലയാളവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ 21/ 11/ 23 മലയിടം തുരുത്ത് 'പ്രത്യാശാഭവൻ' സന്ദർശിച്ചു.

    എട്ടാം ക്ലാസ്സിലെ 'കേരള പാഠാവലി' യിലെ ' വേദം' എന്ന കവിതയുടെ പഠനാനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. എട്ടാം ക്ലാസ്സിൽ നിന്നുള്ള 25 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരും സന്ദർശനത്തിൽ പങ്കെടുത്തു. സമൂഹത്തിന്‍റെ താങ്ങും തണലും ഏറ്റവും കൂടുതൽ ആവശ്യമുള്ള അവിടുത്തെ അന്തേവാസികൾക്കായി ക്ലാസ്സുകളിൽ നിന്നും അരി, ധാന്യങ്ങൾ മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ശേഖരിച്ചത് അവർക്ക് കൈമാറുകയുണ്ടായി. ഫാദർ വർഗീസ്കുട്ടി ഡീക്കന്റെ നേതൃത്വത്തിൽ,  ക്ഷമയും സ്നേഹവും സർവ്വോപരി അർപ്പണ മനോഭാവവുമുള്ള പരിപാലകരുടെ കരുതൽ നേരിട്ടനുഭവിക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പാഠമായി. മാനസിക വെല്ലുവിളികൾ നേരിടുന്നതും മറ്റ് മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതുമായ അറുപതിലേറെ വ്യക്തികൾ അവിടെ ഉണ്ടായിരുന്നു.

      കുട്ടികൾ അവതരിപ്പിച്ച പാട്ടുകളും, കവിതകളും അവരുടെ സന്തോഷത്തിന് മാറ്റേകി. പരിമിതികൾക്കിടയിലും അവരവതരിപ്പിച്ച കൊച്ചു കൊച്ചു പരിപാടികൾ വിദ്യാർത്ഥികളിലും ഏറെ ആത്മവിശ്വാസമുണർത്തി.

WhatsApp Video 2023-12-07 at 6.01.19 PM.mp4