പൂവിളി'2023

സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കൻഡറി സ്കൂളിന്റെ 2023ലെ ഓണാഘോഷം പൂവിളി 23 ഓഗസ്റ്റ് 25 വെള്ളിയാഴ്ച മലയാള വിഭാഗത്തിന്റെയും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. തുമ്പയും തുളസിയും പൂവിളികളുദുർക്കുന്ന  തിരുവോണത്തെ വരവേൽക്കുന്നതിനായി പച്ചപ്പട്ടുവിരിച്ച സെന്റ്  പീറ്റേഴ്സ് ഗ്രൗണ്ടിൽ അണിനിരന്ന ഘോഷയാത്ര കണ്ണിനും മനസ്സിനും കുളിരേകുന്നതായിരുന്നു. മഹാബലിയെയും വാമനനെയും സ്വീകരിച്ചാനയിച്ചുകൊണ്ട്  ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ കേരളത്തിലെ വിവിധ കലാരൂപങ്ങളും പുലികളും കാവടിയും ഒക്കെ അണിനിരന്ന ഘോഷയാത്ര തിരുവോണത്തിന്റെ സമത്വസുന്ദരമായ വരവ് അറിയിച്ചു. അതിനുശേഷം സെന്‍റ പീറ്റേഴ്സെിസിലെ മലയാളി മങ്കമാർ ചുവടുവെച്ച മെഗാ തിരുവാതിരയും ഹൃദയത്തെ  പുളകമണിയിക്കുന്നതായിരുന്നു.

മനോഹരമായ അലങ്കരിച്ച സ്കൂൾ വീഥിയിലൂടെ നിറച്ചാർത്താർന്ന പൂക്കളത്തെ വലം വച്ച് ഘോഷയാത്രയ്ക്ക് പരിസമാപ്തി കുറിച്ചു തുടര്‍ന്ന് കുട്ടികൾക്ക് ക്ലാസ് മുറികളിൽ മധുരവും കായ ഉപ്പേരിയും വിളമ്പി. ശേഷം സി വി ജെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ കുട്ടികൾ ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, തുമ്പിതുള്ളൽ, പുലികളി,കളരിപ്പയറ്റ്,കോൽക്കളി എന്നിവ അവതരിപ്പിച്ചു.

മഹാബലിയുടെ ഓണ സന്ദേശത്തിന് ശേഷം അധ്യാപികമാരായ ബിന്ദു ജോസ്, ഷിനി എൻ കെ എന്നിവർ ഓണ സന്ദേശം നൽകി. അതിനു ശേഷം എല്‍ പി ക്ലാസ്സിലെ കുട്ടികള്‍ക്ക് വിവിധ മത്സരങ്ങളുടെ സമ്മാനവിതരണം നടത്തി. കുട്ടികളുടെ ഓണാഘോഷങ്ങൾക്ക് ശേഷം സ്റ്റാഫ് അംഗങ്ങളുടെ ഓണസദ്യയോടെ പൂവിളി 23 സമാപിച്ചു.