കേരളീയം-23

നവംബർ 1 കേരളപ്പിറവിയോടനുബന്ധമായി വിദ്യാലയത്തിൽ വൈവിധ്യപൂർണ്ണമായ പരിപാടികളാണ് നടന്നത്. മലയാള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളീയം-23 എന്ന കലാ സാംസ്ക്കാരിക കൂട്ടായ്മ രൂപവത്ക്കരിക്കുകയും തദനുസൃതമായി, എല്ലാ ക്ലാസുകളിലേയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കേരളപ്പിറവി ദിനാഘോഷം നടത്തി.

ആഘോഷത്തിന്‍റെ ഭാഗമായി കാവ്യ സദസ്സ് ഒരുക്കി  മലയാള കവികളെ ആദരിച്ചു. മൂന്നാം തരം മുതൽ എട്ടാം തരം വരെയുള്ള കുട്ടികൾ പ്രാചീനരും, ആധുനികരുമായ ഒട്ടനവധി മലയാള കവികളായി സാരൂപ്യം പ്രാപിച്ച്    വേദിയിലെത്തിയത് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. കൂടാതെ മലയാളി മങ്ക- മാരൻ മത്സരം. കവിതാപാരായണ മത്സരം, കേരളനടനം, നാടൻപാട്ട് നൃത്താവിഷ്ക്കാരം എന്നിവ കേരളപ്പിറവി ദിനാഘോഷത്തിന് കൂടുതൽ മിഴിവേകി.