ONAM KINDERGARTEN

   കടയിരിപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ കിൻഡർ ഗാർഡൻ വിഭാഗത്തിന്‍റെ ഓണാഘോഷം ആഗസ്റ്റ് 24ന് സി വി ജെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇന്ന് ആനപ്രേമിയായ എല്ലാ മലയാളിയുടെയും മനസ്സിലെ വേദനയും വികാരവുമായി മാറിയ അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും പ്രധാന കഥാപാത്രങ്ങളായി അരങ്ങിലെത്തിച്ചുകൊണ്ട് കിൻഡർ ഗാർഡനിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ വ്യത്യസ്തത കൊണ്ടും മനോഹാരിത കൊണ്ടും മുന്നിട്ടുനിന്നു . ചക്കക്കൊമ്പന്‍റെ സ്വപ്നത്തിലൂടെ മുന്നേറിയ ഓണാഘോഷത്തിൽ കാട്ടിലെ മൃഗങ്ങളെയെല്ലാം പരിചയപ്പെടുത്തിയതുകൂടാതെ കൊയ്ത്തുപാട്ട്, ഓണപ്പാട്ട് , സദ്യ പാട്ടിന്‍റെ താളത്തിൽ തിരുവാതിരകളി, വിവിധ നൃത്തങ്ങൾ, പുലികളി എന്നിവ കുട്ടികൾ അവതരിപ്പിച്ചു. 339 ഓളം കൊച്ചുകുട്ടികൾ പങ്കെടുത്ത ഓണാഘോഷം ഏവരുടെയും മനസ്സിൽ വർണപ്പൊലിമ കൊണ്ടും വികാരനിർഭരത കൊണ്ടും   നിറഞ്ഞുനിൽക്കുന്നതായിരുന്നു.