വായനാദിനം

ജൂൺ 19  വായനാ ദിനത്തോടനുബന്ധിച്ചു മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 7,8 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാലയത്തിൽ നടത്തിയ വായനോത്സവം ഈ അധ്യയന വർഷാരംഭത്തിലെ മഹനീയ സംഗമം കൂടിയായി.

രാവിലെ സി.വി.ജെ. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അസംബ്ലിയിൽ വായനാദിന പ്രതിജ്ഞയും വായനയുടെ പ്രാധാന്യം അനുസ്മരിപ്പിക്കുന്ന പ്രസംഗവും അവതരിപ്പിച്ചത് ശ്രദ്ധേയമായി.

 എസ്. എസ്. ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന വായനാ മത്സരത്തിൽ ഇരുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. വായനയുടെ ആഴവും ആശയവും ഗ്രഹിക്കപ്പെടത്തക്കവിധം നടത്തിയ കഥാവായന മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആസ്വദിച്ചു.

സാങ്കേതിക മികവുകൾക്കൊപ്പം തന്നെ വായനയുടെ വാതായനങ്ങൾ എന്നും നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നു എന്ന തിരിച്ചറിവ് നൽകിക്കൊണ്ട് വായനോത്സവം പരിസമാപിച്ചു.