കേരളപ്പിറവി ദിനത്തിൽ അക്ഷരശ്ലോക സദസ്സൊരുക്കി കടയിരുപ്പ് സെന്റ് പിറ്റേഴ്സ്.
കടയിരുപ്പ് : കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം 'കേരളീയം 24' വിപുലമായി ആഘോഷിച്ചു. മലയാള കവികളോടുള്ള ആദരസൂചകമായി നടത്തിയ അക്ഷരശ്ലോകസദസ്സ് ശ്രദ്ധേയമായി. സംഘഗാനം, പ്രശ്നോത്തരി, കവിതാപാരായണം, അക്ഷരശ്ലോകസദസ്സ്, നൃത്താവിഷ്കാരം എന്നിവ കേരള പ്പിറവി ദിനാഘോഷത്തിന് മിഴിവേകി.
കേരളപ്പിറവി വാരാഘോഷ ത്തോടനുബന്ധിച്ച് 3, 4, 5 ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തുകയുണ്ടായി . മലയാളി മങ്ക / മാരൻ മത്സരം 3, 4 ക്ലാസ്സു കളിലെ കുട്ടികൾക്കും , കൈയെഴുത്ത് നാലാം ക്ലാസ്സിലെ കുട്ടികൾക്കും ബഷീർ കഥാപാത്ര അവതരണം 5ാം ക്ലാസ്സിലെ കുട്ടികൾക്കായുമാണ് നടത്തിയത്. മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും പ്രതിഭകളെ കണ്ടെത്തി സമ്മാനങ്ങൾ നല്കുകയും ചെയ്തു.