കേരളപ്പിറവി ദിനാഘോഷം –
ഫൗണ്ടേഷൻ സ്റ്റേജ് (ക്ലാസ് 1 & 2)
സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ ഫൗണ്ടേഷൻ സ്റ്റേജിന്റെ (ക്ലാസ് 1& 2) ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഭാഷാസ്നേഹവും കൊച്ചുകുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ക്രമീകരിച്ചത്. പരിപാടികൾക്ക് കേരളത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ആമുഖത്തോടെ തുടക്കമായി. തുടർന്ന് കേരളത്തിന്റെ രംഗപ്രവേശം ആഘോഷത്തിന് കൂടുതൽ മിഴിവേകി. കുട്ടികളുടെ മനോഹരമായ കവിതാലാപനവും ചടുലമായ നൃത്താവിഷ്കാരവും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി .
മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ കവിത്രയത്തിന്റെ രംഗപ്രവേശം പരിപാടിയിലെ ശ്രദ്ധേയമായ മറ്റൊരു മുഹൂർത്തമായി. തുടർന്ന് കേരളത്തിന്റെ തനിമയും പാരമ്പര്യവും പ്രതിഫലിപ്പിച്ചുകൊണ്ട് കേരളശ്രീമാനും മലയാളി മങ്കയും വേദിയിലെത്തി. വൈവിധ്യമാർന്ന കലാപരിപാടി കളിലൂടെ കേരളത്തിന്റെ സൗന്ദര്യവും മലയാള ഭാഷയുടെ മഹത്വവും കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു.
ആവേശകരവും വർണാഭവുമായ അവതരണങ്ങക്കൊടുവിൽ കേരളപ്പിറവി ദിനാഘോഷത്തിന് തിരശ്ശീല വീണു.
കുട്ടികളുടെ സജീവ പങ്കാളിത്തവും അധ്യാ പകരുടെ കൂട്ടായ പരി ശ്രമവും പരിപാടിയെ ഏറെ മനോഹരവും അവിസ്മരണീയവുമാക്കി .