അമ്മ അറിവാണ്,സ്നേഹമാണ് -ഭാഷ അമ്മയാണ്.
2026 – അധ്യയനവർഷത്തെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന വിദ്യാലയ അസംബ്ലി മാതൃഭാഷയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പ്രാര്‍ത്ഥന എന്നാല്‍ ഉല്‍കൃഷ്ടമായ ആവശ്യപ്പെടല്‍ ആണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് ആരംഭിച്ച ഈശ്വര പ്രാര്‍ത്ഥനയും തുടര്‍ന്നുള്ള ദേശീയ പ്രതിജ്ഞയും വിവിധ പരിപാടികളും മാതൃഭാഷയുടെ മാധുര്യം പകരുന്നതായിരുന്നു.
കേരളത്തെക്കുറിച്ചും കേരളപ്പിറവിദിനത്തിൻ്റെ ചരിത്രത്തെക്കുറിച്ചും മില്‍ക്ക മരിയ പ്രസംഗം അവതരിപ്പിച്ചു. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് രചിച്ച ‘എന്റെ മലയാളം’ എന്ന കവിത അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ എലിഷ സാറ ജസ്റ്റിന്അവതരിപ്പിച്ചത് ഹൃദയഹാരിയായി. മാതൃഭാഷയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ജാന്‍വി ശ്രീകാന്ത് ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.