കേരളപ്പിറവി ദിനാഘോഷം
അറുപത്തിയാറാമത് കേരളപ്പിറവിദിനാഘോഷം സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂളിൽ ഭംഗിയായി ആഘോഷിക്കപ്പെട്ടു . മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും എം.ടി .യുടെ ഭാഷാപ്രതിജ്ഞയും വിദ്യാർത്ഥികൾ ഒന്നടങ്കം ഏറ്റുചൊല്ലി.
കേരളസംസ്ഥാനത്തിന്റെ പൈതൃക സ്മരണകളുണർത്തുന്ന ഒരു ഡോക്യുമെന്ററി , കേരളത്തിന്റെ സാംസ്കാരിക തുടിയുണർത്തിയ കേരള ഗാനം, തനത് ഭംഗിയാർന്ന തിരുവാതിര കളി എന്നീ പരിപാടികളും ആഘോഷത്തിന് മാറ്റു കൂട്ടി . തുടർന്ന് കുട്ടികൾക്കായുള്ള റേഡിയോ സംപ്രേഷണത്തിൽ മധു വാര്യരുടെ കവിതയും മഹാദേവിന്റെ ഗാനവും
ഉൾപ്പെടുത്തിയിരുന്നു .
നാടിന്റെ നൻമകളിൽ അഭിമാനിക്കാനും നല്ലൊരു നാളെയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ഉള്ള ഒരു ദിന മായി നവംബർ 1 മാറട്ടെ എന്നാശംസിക്കുന്നു .