സെൻ്റ് പീറ്റേഴ്സ് സീനിയർ സെക്കൻ്ററി സ്കൂളിൻ്റെ 2025 ഓണാഘോഷം ‘ചിങ്ങ നിലാവ് ‘25’ ആഗസ്റ്റ് 26,27 തീയതികളിലായി മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.മുക്കുറ്റിയും തുമ്പയും മിഴി തുറക്കുന്ന, പൂപ്പൊലിപ്പാട്ട് ഉയരുന്ന നാട്ടു നന്മയുടെ ഒരു പൊന്നോണക്കാലം കൂടി വർണ്ണപ്പൊലിമയോടെ ആഘോഷിക്കപ്പെട്ടു. വിപുലമായ ആഘോഷ പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സമുചിതമായി കൊണ്ടാടി. വർണ്ണാഭമായ ഘോഷയാത്ര ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഘോഷയാത്രയിൽ മഹാബലിയോടൊപ്പം വാമനനും കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിക്കൊണ്ട് ഈ ഘോഷയാത്രയ്ക്ക് മിഴിവേകി. കാവടി, താലപ്പൊലി, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ കുട്ടികൾ അവതരിപ്പിച്ച കേരളത്തിൻ്റെ വ്യത്യസ്ത കലാരൂപങ്ങളായ ഒപ്പന, തിരുവാതിര, മാർഗ്ഗംകളി, കോൽകളി, അറബന മുട്ട്, പുലികളി, കളരിപ്പയറ്റ്, മോഹിനിയാട്ടം എന്നിവ ഏറെ ആകർഷകമായിരുന്നു.
2025 ആഗസ്റ്റ് 26- രാവിലെ10 മണിക്ക് എൽ. പി. വിഭാഗത്തിൻ്റെ ഓണാഘോഷം സി. വി.ജെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.27 ന്, ആറാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ ഓണാഘോ ഷവും നടത്തപ്പെട്ടു. ഇരുവിഭാഗങ്ങളിലുമായി വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് മനോഹരമായ മലയാളം സ്കിറ്റ് അവതരിപ്പിക്കപ്പെട്ടു.ശേഷം കുട്ടികൾക്ക് ക്ലാസ് മുറികളിൽ പായസവും ഉപ്പേരിയും വിതരണം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സെൻ്റ് പീറ്റേഴ്സ് എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ശ്രീ.അജു ജേക്കബ്, ജോയിൻ്റ് ട്രഷറർ ശ്രീ. ജിബി തോമസ്, മാനേജിംഗ് കമ്മിറ്റി മെമ്പർ ശ്രീ ജോസ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ആർ. കെ. മോസസ്, അക്കാഡമിക്സ് ആൻഡ് പെഡഗോജി ഹെഡ് ശ്രീമതി ജയമാല റ്റി.ആർ, കോസ്കൊളാസ്റ്റിക് ഹെഡ് ശ്രീമതി രഞ്ജന ജി.മേനോൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടത്തപ്പെട്ട ഓണാഘോഷ പരിപാടികളിലൂടെ '(ചിങ്ങനിലാവ് 25') ഓണത്തിൻ്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുവാനും ആ മാധുര്യം പങ്കുവെയ്ക്കുവാനും രണ്ടു ദിവസങ്ങളിലായി നടത്തപ്പെട്ട ഓണാഘോഷ പരിപാടികളിലൂടെ(ചിങ്ങനിലാവ്’25) സാധിച്ചു.